തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിൽ 2024 വർഷത്തിലെ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദേശം. സ്ഥാനക്കയറ്റത്തിന് അർഹതയുള്ള (അക്കാദമിക്/മിനിസ്റ്റീരിയൽ) ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി 01/01/2020 മുതൽ 31/12/2022 വരെയുള്ള മൂന്ന് വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. 01/01/2020 മുതൽ 31/12/2021 വരെയുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് മാന്വലായും, 01/01/2022 31/12/2022 വരെയുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ഓൺലൈൻ (സ്കോർ) മുഖേനയും 12/01/2024 വൈകുന്നേരം 4 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. വിശദ വിവരങ്ങൾ ഔദ്യോഗിക വെബ്ലൈറ്റിൽ ലഭ്യമാണ്. http://education.kerala.gov.in
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...