തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻടിപിസി ലിമിറ്റഡിൽ എൻജിനീയർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രോജക്‌ട് എറക്ഷൻ, കൺസ്ട്രക്ഷൻ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. വിവിധ വിഭാഗങ്ങളിലായി 100 ഒഴിവുകൾ ഉണ്ട്. എൻജിനീയർ-ഇലക്ട്രിക്കൽ എറക്ഷൻ വിഭാഗത്തിൽ 30 ഒഴിവുകളും മെക്കാ നിക്കൽ എറക്ഷൻ വിഭാഗത്തിൽ 35 ഒഴിവുകളും സിവിൽ കൺസ്ട്രക്ഷൻ വിഭാഗത്തിൽ 35 ഒഴിവുകളും ഉണ്ട്. എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്.
ബന്ധപ്പെട്ട ട്രേഡിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിഇ/ബിടെക് ബിരുദവും നാലുവർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ് ആണ്. 50000 രൂപ മുതൽ 160000 രൂപവരെയാണ് ശമ്പളം. അപേക്ഷാ ഫീസ് 300 രൂപ. എസ്.സി/എസ്. ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ, വനി തകൾ എന്നിവർക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും http://ntpc.co.in/careers സന്ദർശിക്കുക. അപേക്ഷ ജനുവരി 3 വരെ സമർപ്പിക്കാം.

നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം
തിരുവനന്തപുരം:നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിലെ ആരോഗ്യ സേവനമേഖലയിലെ പ്രമുഖ...