തിരുവനന്തപുരം:കേരള പൊലിസിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിലെ നിയമനത്തിന് അവസരം. കേരള സിവിൽ പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്‌ടർ ട്രെയ്നി തസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 31ആണ്. 45,600 രൂപ മുതൽ 95,600 രൂപ വരെയാണ് ശമ്പളം. കേരള പി.എസ്.സി നടത്തുന്ന എഴുത്ത് പരീക്ഷയുടെയും, ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. 20 വയസ് മുതൽ 31 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകർക്ക്, ആവശ്യമായ ശാരീരിക കായിക യോഗ്യതകൾ ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് കുറഞ്ഞത് 160.02 സെ.മീറ്റർ നീളവും, 81.28 സെ.മീ നെഞ്ചളവും, 5.08 സെ.മീ എക്സ്പാൻഷനും ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് 160 സെ.മീറ്റർ നീളം വേണം. ഇരുവിഭാഗങ്ങളിലെയും, എസ്.സി-എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ അനുവദിക്കും. ശാരീരിക കായിക യോഗ്യതകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പി.എസ്.സി വെബ്സൈറ്റിൽ ലഭ്യമാണ്.
30 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും നാളെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി,...