കൊല്ലം: ജനുവരി 4 മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് അനുവദിക്കും. എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്പായി 1000 രൂപ നല്‍കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരാരാണ് വിധികർത്താക്കളായി എത്തുക. മത്സരങ്ങളിലെ വിധിനിര്‍ണയത്തിനെതിരെ ആരെങ്കിലും തര്‍ക്കം ഉന്നയിക്കുന്ന സാഹചര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളാൻ സംസ്ഥാനതല അപ്പീല്‍കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജനുവരി 4മുതൽ 8 വരെയാണ് സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് നടക്കുന്നത്.
30 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും നാളെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി,...