പ്രധാന വാർത്തകൾ
KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണംബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

സംസ്ഥാന സ്കൂള്‍ കലോത്സവം: 239 ഇനങ്ങളിലായി മത്സരിക്കുന്നത് 14,000 വിദ്യാർഥികൾ

Dec 31, 2023 at 1:00 pm

Follow us on

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് 2024 ജനുവരി 4ന് കൊല്ലത്ത് തിരശീല ഉയരും. രാവിലെ 10ന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആകെ 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ കലോത്സവത്തിൽ പങ്കെടുക്കും. ജനുവരി 4ന് രാവിലെ 9 മണിക്ക് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് ഐഎഎസ് പതാക ഉയര്‍ത്തും. തുടർന്ന് പ്രധാന വേദിയിൽ ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരങ്ങൾ ആരംഭിക്കും. കലോത്സവത്തിനൊപ്പം സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കും. കലോത്സവം നടത്തിപ്പിനായി 20 കമ്മറ്റികൾ രൂപീകരിച്ചു. കൊല്ലം ജില്ലയില്‍ നാലാമത്തെ തവണയാണ് കലോത്സവം എത്തുന്നത്. 2008ലാണ് ഏറ്റവും ഒടുവിൽ കൊല്ലം കലോത്സവത്തെ വരവേറ്റത്.

Follow us on

Related News