തിരുവനന്തപുരം:സെപ്റ്റംബർ മാസത്തിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻ്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെൻ്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്‌മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ http://dhsekerala.gov.in വെബ്സൈറ്റ് വഴി ലഭ്യമാണ്.
സ്‌പെഷ്യൽ അലോട്ട്‌മെന്റ്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഡിസംബർ 28 നകം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ അല്ലെങ്കിൽ ഓൺലൈനായോ ഫീസ് ഒടുക്കിയശേഷം വെബ്‌സൈറ്റിൽ ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ഡിസംബർ 29 നകം പ്രവേശനം നേടേണ്ടതാണ്. ഫീസ് ഒടുക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് : 0471-2560363, 364.