പ്രധാന വാർത്തകൾ
സ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

സംസ്ഥാന സ്‌കൂൾ കലോത്സവം: വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം

Dec 26, 2023 at 1:30 pm

Follow us on

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. 2023 ഡിസംബർ 27 ബുധൻ രാവിലെ 9 മണിമുതൽ 12 മണി വരെ കൊല്ലം വിമലഹൃദയ സ്‌കൂളിലാണ് മത്സരം.
ഇരുവിഭാഗങ്ങളിലുമായി നടക്കുന്ന മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെ വിജയികൾക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിവയും സർട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും.

കേരള സ്‌കൂൾ കലോത്സവം മുൻ കലാതിലകം ഡോ. ദ്രൗപതി ചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്യും. ഡ്രോയിങ് പേപ്പർ സംഘാടകർ നൽകും. ചിത്രരചനയ്ക്കുള്ള വാട്ടർ കളറും ബ്രഷും മറ്റുസാമഗ്രികളും മത്സരാർഥികൾ കൊണ്ടു വരണം. രജിസ്‌ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907348963, 8921654090, 0471-2726275.

Follow us on

Related News