പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യങ്ങൾ പരീക്ഷാത്തലേന്ന് യുട്യൂബ് ചാനലിൽ പ്രവചിക്കുന്നു: ചോദ്യപേപ്പർ ചോർത്തുന്നതായി അധ്യാപകർ

Dec 19, 2023 at 7:00 am

Follow us on

തിരുവനന്തപുരം:ക്രിസ്തുമസ് പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയുടെ തലേദിവസം തന്നെ യുട്യൂബ് ചാനൽ വഴി പ്രചരിപ്പിക്കുന്നതായി പരാതി. ചോദ്യങ്ങൾ പ്രവചിക്കുന്നു എന്ന മട്ടിലാണ് വ്ലോഗർ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യങ്ങൾ പുറത്തു വിടുന്നത്. ഉറപ്പായ ചോദ്യങ്ങൾ എന്ന് പറഞ്ഞു അവതരിപ്പിക്കുന്ന ചോദ്യങ്ങൾ കൃത്യമായി അടുത്ത ദിവസം പരീക്ഷയിൽ വരുന്നുണ്ട്. ഇതോടെയാണ് വ്ലോഗരുടെ പ്രവചനത്തിന് പിന്നിലെ രഹസ്യം വെളിവാകുന്നത്. എല്ലാ പരീക്ഷകളുടെയും തലേ ദിവസം 40 മാർക്കിന്റെ ഉറപ്പായ ചോദ്യങ്ങൾ എന്ന തരത്തിൽ അവതരിപ്പിക്കുന്ന ചോദ്യങ്ങൾ ചോദ്യപേപ്പർ ചോർത്തിയാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ രംഗത്തെത്തി. വിദ്യാർഥികൾക്ക് ഓൺലൈനായി ക്ലാസ് എടുക്കുന്ന യുട്യൂബ് ചാനലിലെ അവതാരകനാണ് പരീക്ഷകളുടെ തലേന്നു രാത്രി ‘ക്വസ്റ്റ്യൻ പ്രെഡിക്ഷൻ’ എന്ന പേരിൽ ചോദ്യങ്ങൾ അവതരിപ്പിക്കുന്നത്. 15നു നടന്ന ഇംഗ്ലിഷ് പരീക്ഷയുടെ തലേന്ന്, ചോദ്യക്കടലാസിലെ 40 മാർക്കിൻ്റെ ചോദ്യങ്ങൾ ഏതൊക്കെയായിരിക്കമെന്നു വിശദീകരിച്ചിരുന്നു. പ്രൊഫൈൽ രചനയ്ക്ക് കവി ഡബ്ല്യു.ബി.യേറ്റ്സിന്റെ ജീവിതരേഖ അടക്കം 40 മാർക്കിൻ്റെ ചോദ്യങ്ങളും അതേപടി പിറ്റേന്നത്തെ ചോദ്യക്കടലാസിലുണ്ടായിരുന്നു. ഇന്നലെ നടന്ന സാമൂഹിക പാഠം പരീക്ഷയിലും ഇത് ആവർത്തിച്ചു. ക്രിസ്തുമസ് പരീക്ഷക്ക് സ്‌കൂളുകൾക്കു ചോദ്യക്കടലാസ് തിരു വനന്തപുരത്തുനിന്നു തയാറാക്കി അയയ്ക്കുകയാണ് ചെയ്യുന്നത്. ഇവ ഏതെങ്കിലും സ്കൂളിൽ നിന്ന് ചോർന്നിട്ടുണ്ടെന്നാണ് സംശയം. ഇത് പരിശോധിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.

Follow us on

Related News