തിരുവനന്തപുരം:2024 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസഎസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫീസ് അടയ്ക്കാനുള്ള സമയം നീട്ടി. ഫൈനോടു കൂടി ഫീസ് അടയ്ക്കാനുള്ള തീയതി അവസാനിച്ച സാഹചര്യത്തിൽ 350 രൂപ സൂപ്പർ ഫൈനോടു കൂടി ഡിസംബർ 22 വരെ ഫീസ് അടയ്ക്കാം. പ്രധാനാധ്യാപകർക്ക് പരീക്ഷാ ഫീസ് ഡിസംബർ 23 വരെ ട്രഷറിയിൽ അടയ്ക്കാവുന്നതാണെന്നും പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ തസ്തികളിലേക്കുള്ള നിയമനത്തിന് കേരള പബ്ലിക് സർവിസ്...









