പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

പട്ടികജാതി വികസന വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം: 225 ഒഴിവുകൾ

Dec 14, 2023 at 8:00 am

Follow us on

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിനു കീഴിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 225 ഒഴിവുകൾ ഉണ്ട്. ഒരു വർഷത്തെ താൽക്കാലിക നിയമനമാണ്. വകുപ്പിന് കീഴിലെ വിവിധ ജില്ലാ ഓഫീസുകളിലും സർക്കാർ പ്ലീഡറുടെ ഓഫീസുകളിലുമാണ് ഒഴിവുകൾ. പട്ടികജാതി വിഭാഗക്കാർക്കാണ് അപേക്ഷിക്കാൻ അവസരം. ബിരുദവും 6 മാസത്തിൽ കുറയാത്ത കംപ്യൂട്ടർ കോഴ്സും (പിഎസ്‌സി അംഗീകൃത) പാസായിരിക്കണം. 10,000 രൂപ ഓണറേറിയാം ലഭിക്കും. 21 മുതൽ 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ അടക്കമുള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടിക ജാതി വികസന ഓഫിസുകളിലോ അല്ലെങ്കിൽ ജില്ലാ പട്ടികജാതി വികസന ഓഫിസുകളിലോ നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 23. കൂടുതൽ വിവരങ്ങൾക്ക്: 0474-2794996.

Follow us on

Related News