പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഔട്ട്‌: അടുത്ത വർഷം മുതൽ സിബിഎസ്ഇ

Dec 13, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളം സിലബസിന് പകരം സിബിഎസ്‌ഇ സിലബസ്. അടുത്ത അധ്യയനവർഷം മുതൽ ലക്ഷദ്വീപിലെ മുഴുവൻ സർക്കാർ സ്‌കൂളുകളും സിബിഎസ്‌ഇ സിലബസ് പ്രകാരമുള്ള ഇംഗ്ലിഷ് മീഡിയമാക്കി മാറ്റാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തു. അടുത്ത അധ്യയന വർഷം മുതൽ (2024-25) ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം സിബിഎസ്‌ഇ സിലബസ് പ്രകാരമാണ്. നിലവിൽ കേരള സിലബസ് പഠിക്കുന്ന 2 മുതൽ 8വരെ ക്ലാസുകളിലെ വി ദ്യാർഥികളും പുതിയ ഉത്തരവ് പ്രകാരം സിബിഎസ്ഇയിലേക്കു മാറും. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ എല്ലാ സ്കൂ‌ളുകൾക്കും നിർദേശം നൽകി. നിലവിൽ എസ്‌സിഇആർടി കേരള മലയാളം മീഡിയം സിലബസ് പ്രകാരമാണ് ലക്ഷദ്വീപിലെ ഗവ.സ്‌കൂളുകളിൽ പഠനം നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും മത്സരപ്പരീക്ഷകളിൽ അവരുടെ പ്രകടനം മെച്ചപ്പെടുത്താനുമാണ് പുതിയ തീരുമാനം എന്നാണ് വിദ്യാഭ്യാസ ഡയറക്ട‌റുടെ ഉത്തരവിലുള്ളത്.

Follow us on

Related News