കണ്ണൂർ: എംജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സി എസ് എസ്), റെഗുലർ/ സപ്ലിമെന്ററി, നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 2023 ഡിസംബർ 15 മുതൽ 19 വരെയും പിഴയോടുകൂടെ ഡിസംബർ 20 വരെയും അപേക്ഷിക്കാം.
മൂല്യനിർണ്ണയ ക്യാമ്പിൽ ഹാജരാകണം
13.12.2023 -ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യു ജി (നവംബർ 2023) മൂല്യ നിർണ്ണയത്തിനായി നേരത്തേ നിയോഗിക്കപ്പെട്ട അധ്യാപകർക്ക് എഫ് വൈ യു ജി പി കരിക്കുലവും സിലബസും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2023 ഡിസംബർ 13 14 തീയതികളിൽ കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസ്സിൽ നടത്തുന്ന ശില്പശാലയിൽ കൂടി പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ശില്പശാലയിൽ പങ്കെടുക്കേണ്ടതാണെന്നും , അതിനു ശേഷം പ്രസ്തുത അധ്യാപകർ 15.12.2023 മുതൽ മൂന്നാം സെമസ്റ്റർ യു ജി (നവംബർ 2023)മൂല്യനിർണയ ക്യാമ്പിൽ ഹാജരാകേണ്ടതാണെന്നും അറിയിക്കുന്നു.