തിരുവനന്തപുരം:2024-25 അധ്യയന വർഷത്തിൽ യൂണിഫോം കളർകോഡ് മാറ്റാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ഇൻഡന്റ് ചെയ്യാൻ നിർദേശം. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കുന്നതിനായി കൈത്തറി സ്കൂൾ യൂണിഫോം നല്കുന്ന കുട്ടികളുടെ എണ്ണം (ആൺ, പെൺ തിരിച്ച്). കളർകോഡ്, തുണിയുടെ അളവ് (മീറ്ററിൽ) തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കാനാണ് നിർദേശം. കളർകോഡ് മാറ്റാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ മാത്രം ഇൻഡന്റ ചെയ്താൽ മതി. മുൻപ് തീരുമാനിച്ച യൂണിഫോം തുടരാൻ താല്പര്യമുള്ള സ്ക്കൂളുകൾ ഇൻഡന്റ ചെയ്യേണ്ട ആവശ്യമില്ല. സ്കൂളുകൾ 08/12/2023 മുതൽ 16/12/2023 വരെ സമ്പൂർണ വഴി ഇൻഡന്റ് സമർപ്പിക്കേണ്ടതാണ്.
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല
തിരുവനന്തപുരം:നവംബർ മാസത്തിൽ 10 ദിവസം സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള...







