തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റിവയ്ക്കണമെന്ന് നിർദ്ദേശം. ആഴ്ചയിൽ രണ്ട് പിരിയഡുകൾ വീതം ഓരോ ബാച്ചിനും ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡുളായി മാറ്റണമെന്നാണ് അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ. സുരേഷ്കുമാർ പുറത്തിറക്കിയസർക്കുലറിൽ പറയുന്നത്. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ശാരീരികക്ഷമത ഉറപ്പ് വരുത്തുന്ന രീതിയിൽ സ്പോർട്‌സ് ആക്ടിവിറ്റികളിലും കളികളിലും പങ്കെടുക്കുന്നതിനുള്ള അവസരം നൽകുന്നതിന് വേണ്ടിയാണ് രണ്ട് പിരീഡുകൾ മാറ്റിവച്ചിട്ടുള്ളത്. എന്നാൽ പല സ്ക്കൂളുകളിലും ആ പിരീഡുകളിൽ വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരം നൽകുന്നില്ല എന്ന പരാതികൾ ഉണ്ടാവുന്നുണ്ട്. ബാലവകാശകമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടുകയുണ്ടായി. ഈ സാഹചര്യത്തിൽ ഹയർസെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് ടൈം ടേബിൾ പ്രകാരം അനുവദിച്ചിട്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡുകൾ അതിനു വേണ്ടി മാത്രമായി വിനിയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു. സ്ക്കൂളിനെ ഒരു യൂണിറ്റായി കണക്കാക്കുന്ന രീതിയിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ കായികാധ്യാപകന്റെ/കായികാധ്യാപികയുടെ സേവനം ഇതിനായി വിനിയോഗിക്കാം. അല്ലെങ്കിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്ന് തന്നെ ആയതിനുള്ള മേൽനോട്ട ചുമതല വിവിധ അധ്യാപകർക്കായി നൽകുകയോ ചെയ്യുന്ന രീതിയിൽ പ്രിൻസിപ്പൽമാർ നടപടികൾ സ്വീകരിക്കാം.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...