തിരുവനന്തപുരം:കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഡിസംബർ 11, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ എം.എ./എം.എസ്സി./എം.കോം. (റെഗുലർ – 2021 അഡ്മിഷൻ, സപ്ലിമെൻ്ററി – 2019 & 2020 അഡ്മിഷൻ) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാലാം സെമസ്റ്റർ (2020 സ്കീം 2020 & 2021 അഡ്മിഷൻ) ജനുവരി 2024 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2023 ഡിസംബർ 5 മുതൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലങ്ങൾ
കേരളസർവകലാശാല 2023 ജൂണിൽ നടത്തിയ മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ എം.സി.എ ഡിഗ്രി (സപ്ലിമെന്ററി വിശദവിവരങ്ങൾ വെബ്സൈറ്റിൽ 2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല 2023 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ബി.എ. ലോജിസ്റ്റിക്സ് (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ഡിസംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോംട്രാവൽ ആന്റ് ടൂറിസം മാനേജ്മെൻ്റ് (338) (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്മെൻ്റ് & സപ്ലിമെന്ററി – 2021 അഡ്മിഷൻ, സപ്ലിമെൻ്ററി – 2018 – 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2014 – 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 2023 ഡിസംബർ 18 വിശദവിവരങ്ങൾ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
കേരളസർവകലാശാല 2023 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് വീഡിയോ പ്രൊഡക്ഷൻ, ബി.എ. മലയാളം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ, മ്യൂസിക്, ബി.പി.എ. മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബി.പി.എ. (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്), ബി.എം.എസ്. ഹോട്ടൽ മാനേജ്മെൻ്റ്, ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധ നയ്ക്കും 2023 ഡിസംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
കേരളസർവകലാശാല 2023 ഡിസംബർ 14 ന് ആരംഭിക്കുന്ന ജർമ്മൻ A1 (ഡ്യൂഷ് A1), ഡിസംബർ 15 ന് ആരംഭിക്കുന്ന ജർമ്മൻ A2 (ഡ്യൂഷ് A2), ഡിസംബർ 13 ന് ആരംഭിക്കുന്ന ജർമ്മൻ B2 (ഡ്യൂഷ് B2), പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (APGDEC) ഡിസംബർ 2023 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 ഡിസംബർ 12 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (ദ്വിവത്സര കോഴ്സ് – 2020 സ്കീം – സപ്ലിമെൻ്ററി) പരീക്ഷയുടെയും ഡിസംബർ 11 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (ദ്വിവത്സര കോഴ്സ് – 2020 സ്കീം – സപ്ലിമെന്ററി) പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫീസ്
കേരളസർവകലാശാല 2023 ജനുവരി 9 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം./എം.എസ്.ഡബ്ല്യു (ന്യൂ ജനറേഷൻ കോഴ്സുകൾ) (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെൻ്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെൻ്ററി – 2020 അഡ്മിഷൻ) കോഴ്സുകളുടെ പരീക്ഷാ രജിസ്ട്രേഷൻ ഡിസംബർ 6 ന് ആരംഭിക്കുന്നു. പിഴകൂടാതെ ഡിസംബർ 13 വരെയും 150 രൂപ പിഴയോടെ ഡിസംബർ 16 വരെയും 100 രൂപ പിഴയോടെ ഡിസംബർ 19 വരെയും അടക്കാം. http://slom.keralauniversity.ac.in അപേക്ഷിക്കാവുന്നതാണ്. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക രജിസ്ട്രേഷന് പരിഗണിക്കുന്നതല്ല വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2023 മാർച്ചിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. കമ്പൈൻഡ് (2018 സ്കീം), 2023 ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക് (2018 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2023 ഡിസംബർ 11 മുതൽ ഡിസംബർ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ ഇ.ജെ VII (ഏഴ്) സെക്ഷനിൽ ഹാജരാകേണ്ടതാണ്.