തിരുവനന്തപുരം:നോർത്തേൺ റെയിൽവേയുടെ റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 11മുതൽ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് RRC NR ന്റെ ഔദ്യോഗിക വെബ്സൈറ്റ് http://rrcnr.org വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആകെ 3,081 തസ്തികകളാണ് ഉള്ളത്. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ എഴുത്തുപരീക്ഷ ഉൾപ്പെടില്ല. മെട്രിക്കുലേഷൻ/എസ്‌എസ്‌സി/പത്താം ക്ലാസും (കുറഞ്ഞത് 50 ശതമാനം മാർക്കോടെ) ഐടിഐ പരീക്ഷയും പാസായവർക്ക് അപേക്ഷിക്കാം. മാർക്ക് കണക്കാക്കി, മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക്
🔵റെയിൽവേ റിക്രൂട്ട്മെന്റ് സെൽ, നോർത്ത് സെൻട്രൽ റെയിൽവേ (ആർആർസി എൻസിആർ), അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനത്തിനായി 1,697 ഒഴിവുകളും പ്രസിദ്ധീകരിച്ചു. വിവിധ ട്രേഡുകളിലായി ഒഴിവ് ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 14 ആണ്.