കണ്ണൂർ: ഫെബ്രുവരി 7ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 12.12.2023 മുതൽ 19.12.2023 വരെയും പിഴയോടുകൂടി 21.12.2023 വരെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
ടൈംടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -മേഴ്‌സി ചാൻസ് ഉൾപ്പെടെ) നവംബർ 2023, മഞ്ചേശ്വരം, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023 എന്നീ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷകൾ
ബി ടെക് (സപ്ലിമെന്ററി – മേഴ്‌സി ചാൻസ് – 2007 മുതൽ 2014 അഡ്മിഷൻ ) വിദ്യാർത്ഥികളുടെ മൂന്ന്, അഞ്ച് സെമസ്റ്റർ (നവംബർ 2022) നാലാം സെമസ്റ്റർ (ഏപ്രിൽ 2023) ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ, 2023 ഡിസംബർ 12 മുതൽ 21 വരെ തീയതികളിൽ കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്ൽ വച്ച് നടത്തുന്നതാണ്. ഡിസംബർ 11 മുതൽ 14 വരെയുള്ള തീയതികളിൽ നിശ്ചയിച്ച നാലാം സെമസ്റ്റർ (ഏപ്രിൽ 2023), അഞ്ചാം സെമസ്റ്റർ (നവംബർ 2022) ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം (ഇ സി ഇ) പ്രായോഗിക പരീക്ഷകൾ 2023 ഡിസംബർ 18 മുതൽ 21 വരെയുള്ള തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രയോഗിക പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷക്ക് മുന്നോടിയായി ലബോറട്ടറി പരിചയപ്പെടുന്നതിനായി കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.