പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

എംജി സർവകലാശാല പരീക്ഷാ സമയത്തിൽ മാറ്റം, മറ്റു പരീക്ഷാ വിവരങ്ങൾ, പ്രഫഷണല്‍ ട്രെയിനിങ്

Dec 5, 2023 at 5:00 pm

Follow us on

കോട്ടയം: എംജി സർവകലാശാല മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ഐടി സി.ബി.സി.എസ്(പുതിയ സ്കീം- 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017, 2018, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-ഒക്ടോബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 12 മുതല്‍ നടക്കും.

അഞ്ചാം സെമസ്റ്റര്‍ ബി.വോക് സൗണ്ട് എന്‍ജിനീയറിംഗ് (2021 അഡ്മിഷന്‍ റെഗുലര്‍, 2018-2020 അഡ്മിഷന്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ(ഡിസംബര്‍ ഏഴ്) ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍

പരീക്ഷാ തീയതി
നാലാം സെമസ്റ്റര്‍ ഐ.എം.സി.എ(2019, 2018, 2017 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഡി.ഡി.എം.സി.എ(2016, 2015 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2014 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 14ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ സമയത്തില്‍ മാറ്റം
ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി(2022 അഡ്മിഷന്‍ റെഗുലര്‍, 2018-2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി), രണ്ടാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി(2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്) പരീക്ഷകളുടെ സമയം ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30 വരെയാക്കി പുനഃക്രമീകരിച്ചു. വെള്ളിയാഴ്ച്ചകളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചുവരെയായിരിക്കും പരീക്ഷ.

പ്രഫഷണല്‍ ട്രെയിനിങ്
എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് പരീക്ഷയുടെ(2019 അഡ്മിഷന്‍ റെഗുലര്‍) പ്രഫഷണല്‍ ട്രെയിനിംഗിന്(പ്രാക്ടിക്കല്‍ ട്രെയിനിംഗ്) ഡിസംബര്‍ എട്ടുവരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. പിഴയോടു കൂടി ഡിസംബര്‍ 11 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ 12നും അപേക്ഷ സ്വീകരിക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഏഴ്, എട്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്(2019നു മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസെര്‍ട്ടേഷന് ഡിസംബര്‍ എട്ടുവരെ ഫീസ് അടച്ച് അപേക്ഷനല്‍കാം. പിഴയോടു കൂടി ഡിസംബര്‍ 11വരെയും സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ 12നും അപേക്ഷ സ്വീകരിക്കും.

Follow us on

Related News