തിരുവനന്തപുരം:സ്കൂൾ വിദ്യാര്ഥികളുടെ ആധാര് വിവരങ്ങള് സമര്പ്പിക്കാന് സ്കൂളുകള്ക്ക് കൂടുതല് സമയം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാർത്ഥികളുടെ ആധാര് വിവരങ്ങള് സമര്പ്പിക്കുന്നതിലെ അപാകത മൂലം നിരവധി സ്കൂളുകള്ക്ക് അധ്യാപക തസ്തിക നഷ്ടമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടിരുന്നത്.
ഡിസംബര് 11,12 തീയതികളില് സമ്പൂര്ണ സോഫ്റ്റ് വെയറില് വിദ്യാര്ഥികളുടെ വിവരങ്ങള് അപ് ലോഡ് ചെയ്യാം.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....