പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്രൈമറി അധ്യാപക ഒഴിവ്, ഗണിത അധ്യാപക ഒഴിവ്, സിസ്റ്റം അനലിസ്റ്റ്

Dec 2, 2023 at 3:00 pm

Follow us on

തിരുവനന്തപുരം:എയ്ഡഡ് സ്കൂളിൽ (തിരുവനന്തപുരം) പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സിയും , ഡി.എഡ് അല്ലെങ്കിൽ റ്റി.റ്റി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ഗണിത അധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായി (കാഴ്ച പരിമിതി- 1) സംവരണം ചെയ്ത ഗണിത അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. ഗണിത വിഷയത്തിൽ ബിരുദം, ഗണിത വിഷയത്തിൽ ബി.എഡ് അല്ലെങ്കിൽ തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ ആറിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

സിസ്റ്റം അനലിസ്റ്റ്
🔵സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ സിസ്റ്റം അനലിസ്റ്റിന്റെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 5ന് സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ (വിദ്യാഭവൻ, പൂജപ്പുര) വാക് ഇൻ ഇന്റർവ്യൂ നടത്തും. അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് എം.സി.എ/ബി.ടെക്/എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് യോഗ്യത. പി.എച്ച്.ബി പ്രോഗ്രാമിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പൈത്തൺ പ്രോഗ്രാമിംഗ് അഭികാമ്യം. ഉദ്യോഗാർഥികൾ രാവിലെ 10ന് യോഗ്യത/പ്രവൃത്തി പരിചയ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം. വിശദവിവരങ്ങൾ http://scolekerala.org യിൽ ലഭിക്കും.

Follow us on

Related News