പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

വിവിധ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം: 26,146 ഒഴിവുകൾ

Nov 29, 2023 at 4:30 pm

Follow us on

തിരുവനന്തപുരം:രാജ്യത്തെ വിവിധ കേന്ദ്ര സേനകളിലെ നിയമനത്തിന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ (HD), റൈഫിൾമാൻ തസ്തികകളിലാണ് നിയമനം. നിലവിൽ 26,146 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. 21,700 രൂപ മുതൽ 69,100 രൂപവരെയാണ് ശമ്പളം.ഒബ്ജെക്ടീവ് മാതൃകയിലാണു പരീക്ഷ. മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കും. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. 100 രൂപയാണ് പരീക്ഷാഫീസ്. സ്ത്രീകൾ, എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസ് വേണ്ട. ഓൺലൈൻ രജിസ്ട്രേഷനായി https://ssc.nic.in സന്ദർശിക്കുക.

സേനകളും ഒഴിവുകളും
🔵 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF). ആകെ 11,025 ഒഴിവുകൾ ഉണ്ട്.
🔵ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF). ആകെ 6174 ഒഴിവുകൾ.
🔵സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF). ആകെ 3337 ഒഴിവുകൾ.
🔵ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് (ITBP). ആകെ 3189 ഒഴിവുകൾ.
🔵അസം റൈഫിൾസ് (AR). ആകെ 1490 ഒഴിവുകൾ.
🔵സശസ്ത്ര സീമാ ബൽ (SSB). ആകെ 635 ഒഴിവുകൾ.
🔵സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) ആകെ 296 ഒഴിവുകൾ.

തസ്തിക വിവരങ്ങൾ
🔵സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) വിഭാഗങ്ങളിൽ കോൺസ്റ്റബിൾ (ജിഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

യോഗ്യത
🔵മെട്രിക്കുലേഷൻ/പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത. പുരുഷൻക്ക് ഉയരം 170 സെമീ ഉയരവും 80 സെ.മീ. നെഞ്ചളവും ഉണ്ടായിരിക്കണം. വികസിപ്പിക്കുമ്പോൾ 85 സെ.മീ. വേണം. (പട്ടികവർഗക്കാർക്ക് യഥാക്രമം 162.5 സെ.മീ, 76–81 സെ.മീ.)
🔵സ്‌ത്രീകൾക്ക് 157 സെ.മീ. ഉയരം വേണം. പട്ടിക വർഗക്കാർക്ക് 150 സെ.മീ. മതി. തൂക്കം ഉയരത്തിന് ആനുപാതികം ആവണം. പ്രായം 01.01.2024ന് 18 വയസിനും 23 വയസിനും ഇടയിൽ. എസ്‌സി/എസ്ടി വിഭാഗത്തിന് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ് ഉണ്ട്.

തിരഞ്ഞെടുപ്പ്
🔵കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും ശാരീരിക ക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ്, രേഖ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കായികക്ഷമതാ പരീക്ഷയ്ക്ക് പുരുഷൻമാർ 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടവും സ്‌ത്രീകൾ എട്ടര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടവും പൂർത്തിയാക്കണം.

Follow us on

Related News