പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സ്കൂൾ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം: വിവിധ ജില്ലകളിൽ തീയതികൾ മാറ്റി

Nov 22, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:ജില്ലാ കലോത്സവങ്ങൾ നടക്കുന്നതിനാൽ വിവിധ ജില്ലകളിൽ സ്കൂൾ അധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലന തീയതികളിൽ മാറ്റം വരുത്തുന്നതിന് അനുമതി. നാളെ (നവംബർ 23ന്) ജില്ലാ കലോത്സവങ്ങൾ നടത്തുന്നതിന് ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതിനാൽ അന്നേ ദിവസത്തെ ക്ലസ്റ്റർ പരിശീലനം മറ്റൊരു തീയതിയിലേക്ക് മാറ്റുന്നതിന് അനുവാദം നൽകണമെന്ന് അഭ്യർത്ഥിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർമാർ നൽകിയ കത്തുകൾ പരിഗണിച്ചാണ് ഉത്തരവ്. എറണാകുളം, കൊല്ലം റവന്യൂ ജില്ലകളിൽ നവംബർ 28നാണ് ക്ലസ്റ്റർ പരിശീലനം. കോട്ടയം ജില്ലയിൽ 29നും പാലക്കാട്‌ ജില്ലയിൽ ( മണ്ണാർക്കാട് ചെറുപ്പളശ്ശേരി സബ് ജില്ലകൾ ഒഴികെ) നവംബർ 27നും വയനാട് നവംബർ 24നുമാണ് ക്ലസ്റ്റർ നടക്കുക. ക്ലസ്റ്റർ നടക്കുന്ന അന്നേ ദിവസം തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഏകാദശി അവധിയായതിനാൽ ഈ താലൂക്കിൽ ഉൾപ്പെട്ട ജില്ലാ വിദ്യാഭ്യാസ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ അധികാര പരിധിയിൽ വരുന്ന സ്ക്കൂളുകളിൽ 24/11/2023 തീയതിയിലേക്ക് ക്ലസ്റ്റർ നിശ്ചയിച്ച് ക്രമീകരണം നടത്തുന്നതിന് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകളിൽ നാളെ (23/11/2023) നു തന്നെ ക്ലസ്റ്റർ നടത്തേണ്ടതാണ്.
ഏതെങ്കിലും ജില്ലയിൽ ഉപജില്ലാ കലോത്സവങ്ങൾ നവംബർ 23നു നടക്കുന്നുണ്ടെങ്കിൽ പ്രസ്തുത ഉപ ജില്ലകളിൽ ക്ലസ്റ്റർ യോഗം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെയ്ക്കുന്നതിന് അതതു വിദ്യാഭ്യാസ ഉപ ഡയറക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്ലസ്റ്റർ യോഗം നടക്കുന്ന ദിവസം ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകൾക്ക് അവധിയായിരിക്കും. ഈ കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ / വിദ്യാഭ്യാസ ജില്ലാ/ ഉപജില്ലാ/ സ്കൂൾ തലത്തിൽ നൽകേണ്ടതാണ്.

Follow us on

Related News