പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

കണ്ണൂർ പരീക്ഷാ രജിസ്ട്രേഷൻ, ഹാൾടിക്കറ്റ്, പരീക്ഷാഫലം

Nov 22, 2023 at 5:00 pm

Follow us on

കോട്ടയം: നവംബർ 27ന് ആരംഭിക്കുന്ന ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് 04/12/2023 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

പരീക്ഷാ രജിസ്ട്രേഷൻ
10.01.2024 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (റെഗുലർ) ഒക്ടോബർ 2023 പരീക്ഷകൾക്ക് 14.12.2023 മുതൽ 18.12.2023വരെ പിഴയില്ലാതെയും 20.12.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ 23.01.2024 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകൾക്ക് 12.12.2023 മുതൽ 15.12.2023 വരെ പിഴയില്ലാതെയും 18.12.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ക്യാമ്പസ്‌ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. മാധ്യമ പഠന വകുപ്പിന്റെ ഫിലിം ക്ലബ്ബായ “70 എംഎം” ഉം കേരള ചലച്ചിത്ര അക്കാദമി കണ്ണൂർ റീജിയണും സംയുക്തമായി നടത്തുന്ന ഫിലിം ഫെസ്റ്റിവൽ പ്രശസ്ത സിനിമ സംവിധായകൻ ജിതിൻ ഐസക് തോമസ് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ വിവിധ ഭാഷകളിലെ സിനിമകൾ പ്രദർശിപ്പിക്കും. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച “ബാക്കി വന്നവർ” എന്ന സിനിമയും മേളയിൽ പ്രദർശിപ്പിക്കും. സംവിധായകരും തിരക്കഥകൃത്തുക്കളുമായ സിബിൻ ഗിരിജ, ഷെറിൻ ഗോവിന്ദൻ എന്നിവർ പങ്കെടുത്ത ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. സർ സയ്യിദ് കോളേജ് മാധ്യമ പഠന വകുപ്പ് മേധാവി വി എച് നിഷാദ് ചർച്ചയ്ക്ക് നേതൃത്വം വഹിച്ചു. ഖ്യാഥിതി സിനിമാതാരം റെയ്ന രാധാകൃഷ്ണൻ ഫിലിം ക്ലബ്‌ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് കോർഡിനേറ്റർ ആദിൽ മുഹമ്മദ്‌ സ്വാഗതവും മാധ്യമ പഠന വകുപ്പ് മേധാവി മഞ്ജുള പൊയിൽ അധ്യക്ഷതയും വഹിച്ചു.
ക്യാമ്പസ്‌ അഡ്മിനിസ്ട്രേറ്റർ റഹീന കെ വി, വി എച് നിഷാദ്, സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി അനിരുദ്ധ് പി വി, സ്റ്റാഫ്‌ കോർഡിനേറ്റർ ഐശ്വര്യ ലക്ഷ്മി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റർ ഹരിദേവ് പി നന്ദി പറഞ്ഞു.

Follow us on

Related News