തിരുവനന്തപുരം:തൃശൂർ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തിയ പൂർവ വിദ്യാർത്ഥി വെടിവെപ്പ് നടത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിന് നിർദേശം നൽകി. തോക്കുമായി സ്കൂളിലെത്തിയ പൂർവ വിദ്യാർത്ഥി ക്ലാസ് റൂമിലെത്തി മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. മുളയം സ്വദേശിയായ ജഗൻ എന്നയാളാണ് വെടിവയ്ച്ചത്. ഇയാളെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മൂന്ന് തവണ വെടിയുതിർത്തു എന്നാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. വെടിവയ്ച്ച ശേഷം ഓടി രക്ഷപ്പെടാൻ തുനിഞ്ഞ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷ ടൈംടേബിൾ...









