കണ്ണൂർ:നാലാം സെമസ്റ്റർ എം എസ് സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്‌സ്, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ 27.11.2023 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി, (സപ്ലിമെന്ററി- മേഴ്‌സി ചാൻസ് -2007 മുതൽ 2014 അഡ്മിഷൻ വരെ – പാർട്ട് ടൈം ഉൾപ്പെടെ) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത പരീക്ഷകൾ താവക്കര ക്യാമ്പസിൽ വെച്ച് നടത്തുന്നതായിരിക്കും.
പുതുക്കിയ ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം വർഷ ബിരുദ (സപ്ലിമെന്ററി) ഏപ്രിൽ 2023 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
ജനുവരി 03 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 05.12.2023 മുതൽ 11.12.2023 വരെയും പിഴയോടുകൂടി 13.12.2023 വരെയും അപേക്ഷിക്കാം. വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.