തിരുവനന്തപുരം:കേരള ഡെന്റൽ കൗൺസിലിൽ യുഡി ക്ലാർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: http://dentalcouncil.kerala.gov.in
ആർസിസിയിൽ സ്റ്റാഫ് നഴ്സ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബർ 29നു വൈകിട്ട് നാലുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും: http://rcctvm.gov.in.