പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

പരീക്ഷാ അപേക്ഷ നീട്ടി, അഡീഷണൽ ഇലക്ടീവ്, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

Nov 18, 2023 at 5:00 pm

Follow us on

കോട്ടയം:അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകൾക്ക് നവംബർ 23 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 24നും സൂപ്പർ ഫൈനോടു കൂടി നവംബർ 25നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

അഡീഷണൽ ഇലക്ടീവ്
അഡീഷണൽ ഇലക്ടീവ് പേപ്പറുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള 2022 അഡ്മിഷൻ വിദ്യാർഥികൾക്കും നവംബർ ഒൻപതിലെ വിജ്ഞാപന പ്രകാരം നവംബർ 21ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ, ബി.കോം(പ്രൈവറ്റ് രജിസ്‌ട്രേഷൻ-2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷ എഴുതാവുന്നതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷാഫലങ്ങൾ
കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം(സി.എസ്.എസ് – 2016-2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2012-2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ 2017-2018 അഡ്മിഷൻ വിദ്യാർഥികൾ നിശ്ചിത ഫീസ് അടച്ച് ഓൺലൈനിലും 2012-2016 അഡ്മിഷൻ വിദ്യാർഥികൾ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിലും സമർപ്പിക്കണം. അവസാന തീയതി ഡിസംബർ രണ്ട്.

ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (പി.ജി.സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഡിസംബർ ഒന്നു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ എം.എ സോഷ്യോളജി – പ്രൈവറ്റ് രജിസ്‌ട്രേഷൻ (2021 അഡ്മിഷൻ റഗുലർ – ഓഗസ്റ്റ് 2022), (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി – ജൂലൈ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഡിസംബർ രണ്ടു വരെ ഓൺലൈനിൽ സമർപ്പിക്കാം.

Follow us on

Related News