കണ്ണൂർ:സർവകലാശാല ജിയോഗ്രഫി പഠനവകുപ്പിൽ ഈ വർഷം ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്‌പേഷ്യൽ പ്ലാനിങ് പ്രോഗ്രാമിലേക്ക് നവംബർ 20 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ/ എം എസ് സി /എം ബി എ/ എം എൽ ഐ എസ് സി/ എം സി എ/ എൽ എൽ എം (സി ബി സി എസ് എസ് – റെഗുലർ/ സപ്പ്ളിമെന്‍ററി), നവംബർ 2023 പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ/ സപ്ലിമെൻററി), നവംബർ 2023, പ്രായോഗിക പരീക്ഷകൾ 2023 നവംബർ 22, 23, 27, 28, 29 എന്നീ തീയതികളിൽ ഐ ഐ എച് ടി ക്ക് കീഴിലുള്ള തോട്ടട ആർട്സ് & സയൻസ് കോളേജിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.