തിരുവനന്തപുരം:കൊച്ചിൻ ഷിപ്യാർഡിന് കീഴിലുള്ള മറൈൻ എൻജിനീയറിങ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മറൈൻ എൻജിനീയറിങ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോമും http://cs/meti.in ൽ ലഭ്യമാണ്. നവംബർ 21വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും പ്രവേശന നടപടികളും വെബ്സൈറ്റിൽ ലഭ്യമാണ്. മെക്കാനിക്കൽ, നേവൽ ആർക്കിടെക്ച്ചർ, മറൈൻ എൻജിനീയറി ങ് എന്നിവയിൽ ഏതിലെങ്കിലും 50 ശതമാനം മാർക്കിൽ കുറയാതെ ബിടെക് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 28 വയസ്. അപേക്ഷകർക്ക് പാസ്പോർട്ട് നിര്ബന്ധമാണ്. 157 സെ.മീറ്റർ ഉയരവും അതിനനുസൃതമായ ഭാരവും വേണം. മികച്ച കാഴ്ച, കേൾവിശക്തി എന്നിവ വേണം.
60 ശതമാനം മാർക്കോടെ ബിടെക് ബിരുദമുള്ള 24 വയസ് കവിയാത്തവർക്ക് സ്പോൺ സർഷിപ് വിഭാഗത്തിൽ മുൻഗണന ലഭിക്കും. ജനുവരി, സെപ്റ്റംബർ ബാച്ചുകളിലായി ആകെ 114 സീറ്റുകളാണുള്ളത്. കോഴ്സ് ഫീസ് 4,75,000 രൂപയാണ്. അഡ്മിഷൻ ചാർജ് 10,000 രൂ പ. വനിതകൾക്ക് 3,72,500 രൂപയാണ് കോഴ്സ് ഫീസ്. ബോർഡിങ്, ലോഡ്ജിങ് അടക്ക മുള്ള ഫീസ് നിരക്കാണിത്. ആവശ്യമുള്ളവർക്ക് വിദ്യാഭ്യാസ വായ്പാസൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ meti.admnoff@cochinshipyard.in
0484- 4011596/2501223/8129823739
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...