തിരുവനന്തപുരം:സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറുമാസ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. പ്രോസ്പെക്ടസും വിജ്ഞാപനവും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും http://statelibrary.kerala.gov.in ൽ ലഭിക്കും. എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം:2024-ലെ ബിഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളജുകളിൽ നിലവിൽ ഒഴിവുള്ള...