പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്

Nov 14, 2023 at 8:00 pm

Follow us on

തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേർക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളിൽ പരിശീലനം നൽകും. കോഴ്‌സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ ഗ്യതയുള്ളവർക്ക് http://keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓൺലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2726275, 6282692725.

Follow us on

Related News