തിരുവനന്തപുരം:മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കുവേണ്ടി സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 20 നു മുൻപായി 7907409760 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് താത്പര്യം അറിയിച്ചുകൊണ്ട് മെസ്സേജ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.
തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിലുള്ള റീച്ചിൽ കുറഞ്ഞ നിരക്കിൽ 100% ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്ന എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് തുടങ്ങിയ നിരവധി കോഴ്സുകളിലും അതിനു പുറമേ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും പരിശീലനം ആരംഭിക്കുന്നു. പ്ലസ്ടു / ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 22. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, http://reach.org.in സന്ദർശിക്കുക.