പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

എംജി സർവകലാശാല നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

Nov 10, 2023 at 4:28 pm

Follow us on

കോട്ടയം: എംജി സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് – ഒക്ടോബർ 2023), മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ് – 2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി – ഒക്ടോബർ 2023) പരീക്ഷകൾ നവംബർ 21ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്(2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക്(സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് – ഒക്ടോബർ 2023), അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി – ഒക്ടോബർ 2023) പരീക്ഷകൾ നവംബർ 24ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിൽ നവംബർ 24ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം(2021 അഡ്മിഷൻ റഗുലർ, 2018-2020 അഡ്മിഷൻ സപ്ലിമെൻററി, 2018 ന് മുൻപുള്ള അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഫീസ് അടച്ച് നവംബർ 13 വരെ അപേക്ഷ നൽകാം.
നവംബർ 14ന് പിഴയോടു കൂടിയും 15ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഡിസംബർ ആറിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി(2021 അഡ്മിഷൻ റഗുലർ, 2016-2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ഫീസ് അടച്ച് നവംബർ 17 വരെ അപേക്ഷിക്കാം.
നവംബർ 18ന് പിഴയോടു കൂടിയും നവംബർ 20 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

ഡിസംബർ 13ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി(2022 അഡ്മിഷൻ റഗുലർ, 2016-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ഫീസ് അടച്ച് നവംബർ 28 വരെ അപേക്ഷിക്കാം.
നവംബർ 29ന് പിഴയോടു കൂടിയും നവംബർ 30 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ പൊളിറ്റിക്കൽ സയൻസ്(2021 അഡ്മിഷൻ റഗുലർ – ജൂൺ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷ നവംബർ 29ന് ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജിൽ നടക്കും. വിശദ വിവരങ്ങൾ വൈബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി(2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2017-2018 അഡ്മിഷൻ വിദ്യാർഥികൾ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഓൺലൈനിലും 2012-2016 അഡ്മിഷൻ വിദ്യാർഥികൾ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം.. അവസാന തീയതി നവംബർ 23.

എം.ഒ.ഒ.സി ഓർഗാനിക് ഫാമിംഗ് (2020 അഡ്മിഷൻ ലേറ്റ് രജിസ്‌ട്രേഷൻ ബാച്ച് – സെപ്റ്റംബർ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News