തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർ സെക്കൻന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാരിന്റെ പുതിയ പദ്ധതി വരുന്നു. ‘സശ്രദ്ധം’ എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ഡവലപ്മെന്റ് സെന്ററും ആരോഗ്യ, വനിതാ ശിശുക്ഷേമ വകുപ്പുകളും ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. ഹയർ സെക്കന്ററി വിഭാഗം കുട്ടികളിലെ ജീവിത ശൈലീരോഗങ്ങൾ കണ്ടെത്തി പരിഹരിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള സർവേ ഉടൻ ആരംഭിക്കും. തിരുവനന്തപുരത്ത് വിവിധ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ ഹയർ സെക്കന്ററി വിദ്യാർഥികളിൽ 8.36 ശതമാനം കുട്ടികളിൽ ഉയർന്ന രക്തസമ്മർദം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാൻ തീ രുമാനിച്ചത്. കുട്ടികളിലെ രക്തസമ്മർദം അടക്കമുള്ള ആരോഗ്യ വിവരങ്ങളും ജീവിത ശൈലിയും രേഖപ്പെടുത്തുന്നതിനാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ സർവേ നടത്തുക. സംസ്ഥാനത്തെ 820 ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ 1.75 ലക്ഷം പ്ലസ് വൺ വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ സർവേയുടെ പരിധിയിൽ വരുക. ഇവരുടെ രക്തസമ്മർദം, ഭക്ഷണരീതി, ശാരീരിക അധ്വാനം, വ്യായാമം, മാനസിക സമ്മർദം, ലഹരി ഉപയോഗം തുടങ്ങിയ എല്ലാ കാര്യവും പരിശോധിക്കും.
അധ്യാപകരും സ്കൂൾ കൗൺസിലർമാരും ചേർന്നാണു ഇത്തരം വിവരങ്ങൾ ശേഖരിക്കുക. സ്കൂൾ പിടിഎയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സർവേ ഈ മാസം 30നു മുൻപ് പൂർത്തിയാക്കും. ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നവരെ നാഷണൽ ഹെൽത്ത് മിഷന് കീഴിലുള്ള നഴ്സുമാരുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിക്കും. തുടർന്ന് ചികിത്സ ആവശ്യമെങ്കിൽ അനുവദിക്കും.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...