പരീക്ഷ അപേക്ഷ, പ്രാക്ടിക്കൽ പരീക്ഷകൾ, വൈവ വോസി: ഇന്നത്തെ എംജി വാർത്തകൾ

Nov 9, 2023 at 6:30 pm

Follow us on

കോട്ടയം:നവംബർ 30ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ(2020 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് നവംബർ 16 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. നവംബർ 17ന് പിഴയോടു കൂടിയും 18ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സമർപ്പിക്കാം.

മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ.ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ എം.എൽഐബി.ഐ.എസ്‌സി(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് നവംബർ 20 മുതൽ 24 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. നവംബർ 25 മുതൽ 27 വരെ പിഴയോടു കൂടിയും നവംബർ 28ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കേണ്ട രീതി, ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

വൈവ വോസി
നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ മലയാളം(2021 അഡ്മിഷൻ റഗുലർ – ജൂൺ 2023) പരീക്ഷയുടെ വൈവ വോസി ഡിസംബർ നാല്, എഞ്ച് തീയതികളിൽ സർവകലാശാലാ സിൽവർ ജൂബിലി പരീക്ഷാ ഭവനിലെ റൂം നമ്പർ 201ൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷകൾ
സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ഐ.എം.സി.എ(2022 അഡ്മിഷൻ റഗുലർ, 2017,2018,2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ(2016 അഡ്മിഷൻ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 21 മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

സെപ്റ്റംബറിൽ നടന്ന മൂന്നാം സെമസ്റ്റർ ഐ.എം.സി.എ(2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ(2016 അഡ്മിഷൻ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 28 മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

Follow us on

Related News