പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അറ്റൻഡന്റ് കം ടെക്‌നിഷ്യൻ ട്രെയിനി: പത്താം ക്ലാസുകാർക്ക് അവസരം

Nov 9, 2023 at 11:45 am

Follow us on

തിരുവനന്തപുരം:സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അറ്റൻഡന്റ് കം ടെക്‌നിഷ്യൻ ട്രെയിനി നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജാർഖണ്ഡിലെ ബൊക്കാറോ സ്‌റ്റീൽ പ്ലാന്റിലാണ് 85 ഒഴിവുകൾ ഉള്ളത്. പത്താം ക്ലാസ് പാസായവർക്കും നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻസിവിടി), ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റിൽനിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28 വയസ്. 2 വർഷത്തെ പരിശീലനത്തിനു ശേഷം സ്ഥിരം നിയമനം ലഭിക്കും. പരിശീലനകാലയളവിൽ ആദ്യ വർഷം 12,900 രൂപയും രണ്ടാം വർഷം 15,000 രൂപയും ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 25,070 രൂപ മുതൽ 35,070 രൂപവരെ ശമ്പളത്തോടെ നിയമനം ലഭിക്കും. http://sail.co.in വഴി ഒൺലൈനായി നവംബർ 25വരെ അപേക്ഷ നൽകാം.

Follow us on

Related News