തിരുവനന്തപുരം:സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അറ്റൻഡന്റ് കം ടെക്‌നിഷ്യൻ ട്രെയിനി നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജാർഖണ്ഡിലെ ബൊക്കാറോ സ്‌റ്റീൽ പ്ലാന്റിലാണ് 85 ഒഴിവുകൾ ഉള്ളത്. പത്താം ക്ലാസ് പാസായവർക്കും നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻസിവിടി), ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റിൽനിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28 വയസ്. 2 വർഷത്തെ പരിശീലനത്തിനു ശേഷം സ്ഥിരം നിയമനം ലഭിക്കും. പരിശീലനകാലയളവിൽ ആദ്യ വർഷം 12,900 രൂപയും രണ്ടാം വർഷം 15,000 രൂപയും ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 25,070 രൂപ മുതൽ 35,070 രൂപവരെ ശമ്പളത്തോടെ നിയമനം ലഭിക്കും. http://sail.co.in വഴി ഒൺലൈനായി നവംബർ 25വരെ അപേക്ഷ നൽകാം.
ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻ
തിരുവനന്തപുരം: ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ,...









