തേഞ്ഞിപ്പലം:ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി.-എസ്.പി.ജി. പ്രൊജക്ടിന്റെ ഭാഗമായി, പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായ കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുസ്മിത ഡെയുടെ കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് കാലാവധി. താല്‍പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍ സഹിതമുള്ള വിശദമായ ബയോഡാറ്റയുടം അനുബന്ധരേഖകളും 19-നകം പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് സമര്‍പ്പിക്കണം. ഇ-മെയില്‍ dr_susmita_de@uoc.ac.in, ഫോണ്‍ 9496213788. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എല്‍എല്‍ബി വൈവ
പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2023 പരീക്ഷകളുടെ വൈവ 15-ന് തുടങ്ങും.
പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ 11-ന് തുടങ്ങും.
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 4-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ് / എക്കണോമെട്രിക്‌സ്, എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി, പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 9 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എംകോം ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 പരീക്ഷയുടെയും ഒന്ന്, രണ്ട് സെമസ്റ്റര്‍ മെയ് 2022 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.എസ് സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എഫ്.ടി. നവംബര്‍ 2022 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.