തിരുവനന്തപുരം:കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയായ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-24 അധ്യയന വർഷത്തെ വെബ്സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ്/റിന്യൂവൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഓപ്പൺ ചെയ്തു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് നിശ്ചയിക്കപ്പെട്ട പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വ്യവസ്ഥകൾക്ക് വിധേയമായി http://scholarships.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം ഡിസംബർ 31 വരെ ഓൺലൈനായി സ്കോളർഷിപ്പിന്റെ ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ സമർപ്പിക്കാം.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...