കോട്ടയം: എംജി സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.വോക്(2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷൻ റീഅപ്പിയറൻസ് – പുതിയ സ്‌കീം) പരീക്ഷകൾ നവംബർ 13ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2022 അഡ്മിഷൻ റഗുലർ, 2018-2021 അഡ്മിഷൻ സപ്ലിമെൻററി), ത്രിവത്സര എൽ.എൽ.ബി(2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ എട്ടിന് ആരംഭിക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നവംബർ 27ന് ആരംഭിക്കുന്ന ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി(2022 അഡ്മിഷൻ റഗുലർ, 2017-2021 അഡ്മിഷൻ സപ്ലിമെൻററി, 2017 ന് മുൻപുള്ള അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് നവംബർ 13 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
നവംബർ 14ന് പിഴയോടു കൂടിയും നവംബർ 15ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടിസ്‌പോർട്ട്‌സ് ആൻറ് ഫിറ്റ്‌നസ് ട്രെയിനിംഗ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ് – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 13 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ്(20122018 അഡ്മിഷൻ സപ്ലിമെൻററിയും മെഴ്‌സി ചാൻസും – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 19 വരെ ഓൺലൈനിൽ സമർപ്പിക്കാം.
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ (2017,2018 അഡ്മിഷൻ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.