കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എതനോബോട്ടണി (സി ബി സി എസ് എസ്) റെഗുലർ/ സപ്ലിമെന്ററി, മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 21.11.2023 മുതൽ 24.11.2023 വരെയും പിഴയോടുകൂടി 27.11.2023 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം. പരീക്ഷാഫീസ് എസ്ബിഐ ഇ-പേ വഴിയാണ് ഒടുക്കേണ്ടത്. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി കോം (നവംബർ 2023) ,പ്രായോഗിക പരീക്ഷകൾ (ഇൻട്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റ് വർക്സ്) 2023 നവംബർ ഏഴ് , എട്ട് തിയ്യതികളിൽ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർമൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബി എഡ് ഡിഗ്രി (ഏപ്രിൽ 2023) പരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും 03.01.2024 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എഡ് (നവംബർ 2023) പരീക്ഷകൾക്ക് പിഴയില്ലാതെ 14.11.2023 മുതൽ 18.11.2023 വരെയും 20.11.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.