തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മുന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്‌മെന്റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർഥികൾക്ക് സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിനായി നവംബർ 5 ന് വൈകിട്ട് ആറു മുതൽ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിലെ അവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Stray Vacancy Option Registration’ എന്ന മെനു ക്ലിക്ക് ചെയ്ത് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രക്രിയയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളും ഈ ഘട്ടത്തിൽ നികത്തപ്പെടുമെന്നതിനാൽ താത്പര്യമുള്ള എല്ലാ കോളേജിലേക്കും, കോഴ്സിലേക്കും ഓപ്ഷൻ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടും എന്ന് ഉറപ്പുളള കോളജുകളിൽ/ കോഴ്സുകളിൽ മാത്രം ഓപ്ഷൻ രജിസ്റ്റർ ചെയ്യാനും ശ്രദ്ധിക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.keral.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...