പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

പ്രവേശന തീയതി നീട്ടി, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

Nov 2, 2023 at 7:00 pm

Follow us on

കണ്ണൂർ:ഈ അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ യൂ ജി/ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 2023 നവംബർ 04 വരെ നീട്ടി.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ/ സപ്ലിമെൻററി) – മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ 10 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

മേഴ്സി ചാൻസ് പരീക്ഷ
2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയതും കോഴ്സ് വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കാത്തവരുമായ ബിരുദ വിദ്യാർത്ഥികൾക്ക് ഇപ്പോൾ മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാം. ഇതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ പ്രസ്തുത ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 2023 നവംബർ 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം
01.12.2023 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ (റഗുലർ/ ഇംപ്രൂവ് മെൻറ് / സപ്ലിമെൻററി – ഏപ്രിൽ 2023) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള തിയതി പിഴയില്ലാതെ 03.11.2023 വരെയും, പിഴയോട് കൂടി 04.11.2023 വരെയും ആയി പുതുക്കി നിശ്ചയിച്ചു.

Follow us on

Related News