തിരുവനന്തപുരം:ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളജിൽ ഐഐടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എഞ്ചിനീയറിങ് എം.ടെക് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടി കളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ഈ കോഴ്‌സ് മുഖേന ലഭിക്കും. സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ. ഏതാനം സീറ്റുകൾ സർക്കാർ മേഖലയിൽ ജോലി ചെയ്യന്നവർക്കായി സംവരണം ചെയ്തിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം ഈ കോഴ്സിനും ബാധകമായിരിക്കും. GATE യോഗ്യത ഉള്ളവർക്ക് AICTE യുടെ സ്‌കോളർഷിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക്: http://tplc.gecbh.ac.in/, http://gecbh.ac.in, 7736136161/ 9995527866/ 9995527865. സ്പോട്ട് അഡ്മിഷന് പങ്കെടുക്കുവാൻ ഒക്ടോബർ 30ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവ. എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൺ ഹിൽ ഹാജരാകണം.

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്
തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന്...