തിരുവനന്തപുരം:പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതമെന്നാക്കണം എന്ന എൻസിഇആർടി സമിതിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നും ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പ് എന്താണെന്ന് ഏവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധ ചരിത്രത്തെ കുറിച്ചുള്ള ഭാഗങ്ങളും ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദേശവും. സംഘ്പരിവാർ നിലപാടുകളാണ് എൻസിഇആർടിയിൽ നിന്ന് തുടർച്ചയായി ഉണ്ടാവുന്നത്. ബഹുസ്വരതയിലും സഹവർത്തിത്വത്തിലുമധിഷ്ഠിതമായ ‘ഇന്ത്യ’യെന്ന ആശയത്തിനെതിരാണ് സംഘ്പരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എൻസിഇആർടി സമിതിയുടെ പുതിയ നിർദേശമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എൻസിഇആർടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...