തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള പതിനൊന്നാം സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ സെപ്റ്റംബർ 26 നകം ഫീസ് ഒടുക്കി അതത് കോളേജുകളിൽ പ്രവേശനം നേടണം. ഓൺലൈനായും ഫീസ് ഒടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2560363, 64.

2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ
തിരുവനന്തപുരം:കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഡിസംബർ 11, 13...