പ്രധാന വാർത്തകൾ
സ്കൂൾ യൂണിഫോം: കളർകോഡ് മാറ്റാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ഇൻഡന്റ് ചെയ്യണംഹയർ സെക്കന്ററിയിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റി വയ്ക്കണം: കർശന നിർദേശംഡിസംബർ 11ന് സ്കൂളുകളിലടക്കം മനുഷ്യാവകാശ ദിനാചരണം: 11മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞപ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയിലൂടെ പുതിയ മുഖവുമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂൾപശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

എംജി പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ, വൈവ വോസി

Oct 21, 2023 at 7:00 pm

Follow us on

കോട്ടയം:നവംബർ 21ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ(2021 അഡ്മിഷൻ റഗുലർ, 2018 – 2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് നവംബർ നാലു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫൈനോടു കൂടി നവംബർ ആറു വരെ സൂപ്പർ ഫൈനോടു കൂടി നവംബർ ഏഴിനും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

നവംബർ 20ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ(എച്ച്.ആർ.എം) (പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷനുകൾ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും), എം.എച്ച്.ആർ.എം (2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് നവംബർ നാലു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫൈനോടു കൂടി നവംബർ ആറു വരെ സൂപ്പർ ഫൈനോടു കൂടി നവംബർ ഏഴിനും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2022 അഡ്മിഷൻ റഗുലർ, 2018 – 2021 അഡ്മിഷനുകൾ സപ്ലിമെൻററി), രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി(2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്), ആറാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി (2014 മുതൽ 2017 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2012 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2011 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോബർ 31 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. നവംബർ ഒന്നിന് പിഴയോടു കൂടിയും നവംബർ രണ്ടിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

വൈവ വോസി
ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(2020 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി(2017 അഡ്മിഷൻ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്), പത്താം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി(2010 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) – ജൂലൈ 2023 പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ നവംബർ ഒന്നു മുതൽ മുന്നു വരെ എറണാകുളം ഗവ. ലോ കോളജിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഒന്നു മുതൽ നാലു വരെ വർഷ ബി.ഫാം(2015. 2016 അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2011-2013 അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, 2003 – 2010 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ് – മെയ് 2023) പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾ ഒക്ടോബർ 27 മുതൽ സീപാസ്-പുതുപ്പള്ളി, സീപാസ്-ചെറുവാണ്ടൂർ എന്നിവിടങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്.സി സുവോളജി(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 30 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ ബേസിക് സയൻസ് – കെമിസ്ട്രി(പുതിയ സ്‌കീം – 2021,2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും – ഓഗസ്റ്റ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 30 മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി ഫുഡ് ആൻറ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 30 മുതൽ അതത് കോളജുകളിൽ നടക്കും.

പരീക്ഷാ ഫലങ്ങൾ
കെ.എൻ. രാജ് സ്റ്റഡി സെൻറർ ഫോർ പ്ലാനിംഗ് ആൻറ് സെൻറർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ്(കെ.എൻ.ആർ.സി) ഏപ്രിൽ മാസം നടത്തിയ നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്(ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ് – 2021 അഡ്മിഷൻ റഗുലർ, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ അഞ്ചു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Follow us on

Related News