തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. കായിക മേളയുടെ അവസാനദിന മത്സരങ്ങൾ തുടങ്ങിയപ്പോൾ 22സ്വർണവും 22 വെള്ളിയും 11 വെങ്കലവും നേടി 204 പോയിന്റോടെ പാലക്കാട് ജില്ല കിരീടം ഉറപ്പിക്കുകയാണ്. 11 സ്വർണവും 19 വെള്ളിയും 18 വെങ്കലവും നേടി 141 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും 12 സ്വർണവും 6 വെള്ളിയും 6 വെങ്കലവും നേടി 84 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ 47 പോയിന്റോടെ കളടശ്ശേരി ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനത്താണ്. 46 പോയിന്റോടെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ തൊട്ടുപിന്നിലുണ്ട്. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...