കോട്ടയം:ബി.കോം സ്‌പെഷ്യൽ മെഴ്‌സി ചാൻസ് (ആനുവൽ സ്‌കീം – 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ, 1992 മുതൽ 1997 വരെ അഡ്മിഷനുകൾ ആനുവൽ സ്‌കീം) പരീക്ഷകൾ ഒക്ടോബർ 31ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തിൽനിന്ന് ഹാൾ ടിക്കറ്റുകൾ വാങ്ങി വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ (http://mgu.ac.in).
സ്‌പോട്ട് അഡ്മിഷൻ
എം.ജി സർവകലാശാലാ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക് എനർജി സയൻസ് ആൻറ് ടെക്‌നോളജി(ജനറൽ മെറിറ്റ്-5), എം.എസ്.സി മെറ്റീരിയൽ സയൻസ് (ജനറൽ മെറിറ്റ്-3) പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
അർഹരായവർ അസ്സൽ രേഖകളുമായി ഒക്ടോബർ 25ന് 11.30ന് മുൻപ് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 302) നേരിട്ട് എത്തണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ (http://mgu.ac.in). ഫോൺ: 7736997254
എം.എഡ് പ്രവേശനം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ 2023-25 ബാച്ച് എം.എഡ് അഡ്മിഷന് ഹാജരായവരിൽ ബി.എഡ്(2021-23) അവസാന സെമസ്റ്റർ പരീക്ഷാഫലം വരാത്തതിനാൽ സമയം നീട്ടി വാങ്ങിയ എല്ലാ വിദ്യാർഥികളും അഡ്മിഷൻ മെമ്മോയിൽ നിർദേശിച്ചിട്ടുള്ള രേഖകളും ഫീസും സഹിതം പ്രവൃത്തിദിവസങ്ങളിൽ വകുപ്പ് മേധാവി മുൻപാകെ ഹാജരായി പ്രവേശനം നേടണം. ഒക്ടോബർ 26ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.