തിരുവനന്തപുരം:ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2024 ജൂലൈ മാസം ആരംഭിക്കുന്ന ടെക്നിക്കൽ ഗ്രാറ്റ് കോഴ്സിന് ചേരാൻ അവസരം. എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. അവിവാഹിതരായിരിക്കണം. വിവിധ എൻജിനീയറിങ് സ്ട്രീമുകളിലായി 30 ഒഴിവുണ്ട്. സിവിൽ വിഭാഗത്തിൽ 7 ഓച്ചിവുകൾ, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 7 ഒഴിവുകൾ, ഇലക്ട്രി ക്കൽ വിഭാഗത്തിൽ 3 ഒഴിവുകൾ, ഇലക്ട്രോണിക്സ് 4 ഒഴിവുകൾ, മെക്കാനിക്കൽ 7 ഒഴിവുകൾ, മറ്റ് എൻജിനീയറിങ് സ്ട്രീമുകൾ (ആർ ക്കിടെക്ചർ, പ്ലാസ്റ്റിക് ടെക്നോളജി, ബയോ മെഡിക്കൽ എൻജിനീയറിങ്, ഫുഡ് ടെ ക്നോളജി, ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ് മുതലായവ) 2ഒഴിവുകളും ഉണ്ട്. ബന്ധപ്പെട്ട സ്ട്രീമിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2024 ജൂലൈ ഒന്നിനകം യോഗ്യത നേടണം. മെഡിക്കൽ, ഫിസി ക്കൽ ഫിറ്റ്നസ് വേണം. പ്രായം 20നും 27നും ഇടയിൽ. ഒക്ടോബർ 26 വൈകീട്ട് മൂന്നുവരെ അപേക്ഷ നൽകാം. പരിശീലനം പൂർത്തിയാ ക്കിയാൽ പെർമനന്റ് കമീഷനിലൂടെ ലഫ്റ്റന ന്റ് പദവിയിൽ ഓഫിസറായി നിയമനം ലഭിക്കും. 56100 മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. വിജ്ഞാപനം http://joinindianarmy.nic.in ൽ ലഭ്യമാണ്. ബംഗളൂരു, അലഹബാദ്, ഭോപാൽ, കപൂർത്തല (പഞ്ചാ ബ്) കേന്ദ്രങ്ങളിലായി സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ് ടെസ്റ്റിങ് അടക്കം അഞ്ചു ദിവസ ത്തോളം നീളുന്ന നടപടിക്രമത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









